Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Chennithala

തോ​ക്കു​ള്ള​വ​ർ​ക്ക് എ​ന്തി​നാ ബ്ലേ​ഡ്; എ​സ്എ​ഫ്ഐ​ക്കെ​തി​രെ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലെ ബ്ലേ​ഡ് പ്ര​യോ​ഗ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ച്ചി​ൽ പോ​ലീ​സ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ത​ള്ളി​യ മ​ന്ത്രി ലാ​ത്തി​യും തോ​ക്കും കൈ​വ​ശ​മു​ള്ള പോ​ലീ​സി​ന് എ​ന്തി​നാ​ണ് ബ്ലേ​ഡെന്ന്ചോ ​ദി​ച്ചു.

സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രാ​യ എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം സംഭവത്തിൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 10 എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​രി​ക്കേ​ഡ് കെ​ട്ടി​യി​രു​ന്ന ക​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റാ​ൻ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബ്ലേ​ഡ് കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച​താ​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത അ​ക്ര​മം അ​ര​ങ്ങേ​റി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Kerala

ജ​നം വി​ക​സ​നം വി​ല​യി​രു​ത്തി വോ​ട്ട് ചെ​യ്യും; യു​ഡി​എ​ഫ് വോ​ട്ടി​നാ​യി നു​ണ പ്ര​ച​രി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ എ​ൽ​ഡി​എ​ഫ് വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വോ​ട്ടു​തേ​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കോ​മ​ണ്‍ സോ​ഫ്റ്റ്‍​വെ​യ​ര്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 700 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യ്ക്ക് നീ​ക്ക​മു​ണ്ടെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി ത​ള്ളി.

ചെ​ന്നി​ത്ത​ല പ​ല​തി​നും പ​ല​രോ​ടും മ​ത്സ​രി​ക്കു​ന്ന കാ​ല​മാ​ണെ​ന്നും ഇ​പ്പോ​ള്‍ നു​ണ പ​റ​യാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് കൈ​വ​രി​ച്ച​ത്.

2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ദേ​ശീ​യ വ​ള​ർ​ച്ച 2.1 ശ​ത​മാ​ന​മാ​യി​രി​ക്കെ കേ​ര​ളം 4.65 ശ​ത​മാ​നമെന്ന മി​ക​ച്ച വ​ള​ർ​ച്ചാ​നി​ര​ക്ക് കൈ​വ​രി​ച്ചു. ദേ​ശീ​യ വ​ള​ർ​ച്ച​യു​ടെ ഇ​ര​ട്ടി​യി​ല​ധി​കം നേ​ട്ടം കൈ​വ​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചു​വെ​ന്ന​ത് സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക് മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണു​ള്ള​ത്. യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന ഡീ​ൽ ആ​രോ​പ​ണ​ങ്ങ​ളെ ജ​നം ത​ള്ളി​ക്ക​ള​യും. യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് ഡീ​ലു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ന് ഡീ​ലു​ള്ള​ത് ജ​ന​ങ്ങ​ളോ​ടു​മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തു​ഗ്ല​ക്ക് പ​രാ​മ​ർ​ശം; മ​റു​പ​ടി​യു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ തു​ഗ്ല​ക്ക് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. രാ​ഷ്ട്രീ​യ​മാ​യ വി​യോ​ജി​പ്പു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​ണ്.

എ​ന്നാ​ൽ ആ ​വി​മ​ർ​ശ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​ങ്ങ​ളി​ൽ പോ​ലും ബോ​ധ​പൂ​ർ​വം ചി​ല പേ​രു​ക​ൾ തി​രു​കി​ക്ക​യ​റ്റു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് തു​ഗ്ല​ക്ക് എ​ന്ന പേ​ര് അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​തെ​ങ്കി​ൽ ച​രി​ത്ര​ത്തി​ലേ​ക്ക് ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ത​ന്നെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ നി​ര​വ​ധി​യാ​ണ്. പ​രാ​ജ​യ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​വ​രി​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​മാ​ർ അ​ട​ക്കം പ​ല​രു​മു​ണ്ടാ​യി​ട്ടും മു​ഹ​മ്മ​ദ് ബി​ൻ തു​ഗ്ല​ക്കി​ന്‍റെ പേ​ര് മാ​ത്രം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലെ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്.

ഇ​തി​നെ വെ​റു​മൊ​രു ശൈ​ലി​യാ​യി ക​ണ്ട് സാ​മാ​ന്യ​വ​ൽ​ക്ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. യ​ഥാ​ർ​ത്ഥ മ​തേ​ത​ര​ത്വ​മെ​ന്ന​ത് വാ​ക്കു​ക​ളി​ലും പ്ര​യോ​ഗ​ങ്ങ​ളി​ലും പു​ല​ർ​ത്തേ​ണ്ട സൂ​ക്ഷ്മ​ത കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അയ്യപ്പസംഗമ ഫണ്ട്: മന്ത്രി വാസവനെതിരെ അവകാശ ലംഘന നോട്ടീസുമായി ചെന്നിത്തല

തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 2025 സെപ്റ്റംബറിൽ പമ്പയിൽവച്ച് നടന്ന ആഗോള അയ്യപ്പസംഗമത്തിന്‍റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടികൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ബോധപൂർവം ശ്രമിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, 2026 ജനുവരി 28ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 811ന് നൽകിയ മറുപടിയിൽ സ്പോൺസർമാരെ കണ്ടെത്തുന്നതിലെ കാലതാമസം കാരണം ബോർഡിന്‍റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക അഡ്വാൻസ് ഇനത്തിൽ ചിലവഴിച്ചിരുന്നുവെന്നും സ്പോൺസർമാരിൽ നിന്ന് പണം ലഭിച്ചപ്പോൾ അത് തിരികെ നിക്ഷേപിച്ചുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

എന്നാൽ അയ്യപ്പസംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ എടുത്തിരുന്നതായും അയ്യപ്പസംഗമം കഴിഞ്ഞ് നാല് മാസത്തിലേറെയായിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും രണ്ട് കോടി രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് വിവിധ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിട്ടുള്ളതായി രമേശ്‌ ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.

ദേവസ്വംവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തികച്ചും തെറ്റായിരുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തികച്ചും ദുരുദ്ദേശപരമായ മറുപടികൾ ആണ് മന്ത്രി നിയമസഭയിൽ നൽകിയതെന്നും അത് കൊണ്ടു മന്ത്രി വാസവനെതിരെ അവകാശ ലംഘനം ഉന്നയിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

Kerala

ചെ​ന്നി​ത്ത​ല​യു‌​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശം; മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​സ്ത​ക​ങ്ങ​ൾ കി‌​ട്ടാ​തി​രു​ന്ന​പ്പോ​ൾ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

യു​ഡി​എ​ഫ് കാ​ല​ത്ത് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഈ ​അ​വ​സ്ഥ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​മ്പ​താം ക്ലാ​സി​ൽ ജ​യി​ച്ചോ​യെ​ന്ന് അ​റി​യാ​തെ പു​തി​യ പു​സ്ത​കം കൊ​ടു​ത്തി​ട്ട് എ​ന്ത് കാ​ര്യ​മെ​ന്നാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശം.

പ​രീ​ക്ഷ പേ​പ്പ​ർ നോ​ക്കാ​തെ കു​ട്ടി ജ​യി​ച്ചോ​യെ​ന്ന് എ​ങ്ങ​നെ അ​റി​യു​മെ​ന്നും വി. ​ശി​വ​ൻ​കു​ട്ടി​യാ​ണോ ഇ​തൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഇ​തൊ​ക്കെ തു​ഗ്ല​ക്ക് പ​രി​ഷ്കാ​ര​മാ​ണെ​ന്നാ​ണ് ചെ​ന്നി​ത്ത​ല പ​റ‍​ഞ്ഞ​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ‍​ർ​ശം വി​ദ്യാ‍​ർ​ഥി​ക​ളു​ടെ ഭാ​വി​ക്ക് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യെ​ന്നാ​ണ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ നേ​ര​ത്തെ എ​ത്തി​ക്കു​ന്ന​ത് ചി​ല​ർ​ക്കി​പ്പോ​ൾ കു​റ്റ​മാ​യി തോ​ന്നു​ന്നു​വെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

Kerala

മോദിയുടെ വികസിത ഭാരതത്തില്‍ കേരളമില്ലേ? കേന്ദ്ര ബജറ്റ് സമ്മാനിക്കുന്നത് നിരാശ: രമേശ് ചെന്നിത്തല

കൊച്ചി: കേന്ദ്ര ബജറ്റ് സമ്പൂര്‍ണ നിരാശയാണ് സമ്മാനിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിന് എയിംസും അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുമെന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തില്‍ കേരളം പെടില്ലേ എന്ന ചോദമാണ് ബജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്.

2014 ലെ മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്‍റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴു സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്‍റെ പോക്കിറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്‍റെ ഈ കടുത്ത അവഗണനക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Kerala

ധനമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്തയും കുടിശികയും സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഹർജിയിൽ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ സത്യവാഗ്മൂലം നൽകിയതു സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല.

ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ജാള്യത മറച്ചുവയ്ക്കാനാണു പത്രസമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞത്. ധനമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പരിഹസിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്.

എങ്കിൽപ്പിന്നെ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ എന്തിനാണ് സത്യവാങ്മൂലം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്‍റെ നിലപാടിൽ ജീവനക്കാർ ആശങ്കാകുലരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിലേറിയവർ ഡിഎ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് ഇപ്പോൾ പറയുന്നതു വർ​ഗ വഞ്ചനയാണ്. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയതെന്ന ഒരു വിഭാഗം ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

Kerala

ബി​ജെ​പി പ​റ​യേ​ണ്ട​ത് സി​പി​എം പ​റ​യു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബി​​​​ജെ​​​​പി പ​​​​റ​​​​യേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ൾ സി​​​​പി​​​​എം പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​​​ലാ​​​​മി​​​​യു​​​​ടെ കൈ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന എ.​​​​കെ. ബാ​​​​ല​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യ ചേ​​​​രി​​​​തി​​​​രി​​​​വു​​​​ണ്ടാ​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള​​​​താ​​​​ണ്. ബി​​​​ജെ​​​​പി​​​​യു​​​​ടെ സ്വ​​​​ര​​​​വും ഭാ​​​​ഷ​​​​യു​​​​മാ​​​​ണ് ബാ​​​​ല​​​​ന്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​തി​​​​നു​​​​മു​​​​ന്പും യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ്പോ​​​​ൾ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളും സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഈ ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണ്. ഇ​​​​ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ന​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണമെന്ന്‌ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്ഐ​ടി​ക്ക് മൊ​ഴി​ന​ൽ​കി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഈ​ഞ്ച​യ്ക്ക​ല്‍ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല മൊ​ഴി ന​ല്‍​കി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ പു​രാ​വ​സ്‌​തു​വാ​യി വി​റ്റു​വെ​ന്നും 500 കോ​ടി​യു​ടെ മൂ​ല്യം അ​തി​നു​ണ്ടെ​ന്നും മു​ൻ​പ് അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​പ്പ​റ്റി അ​റി​വു​ള്ള​യാ​ൾ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

നേ​ര​ത്തെ മൊ​ഴി​ന​ൽ​കാ​നെ​ത്തു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​സൗ​ക​ര്യം മൂ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ എ​സ്‌​ഐ​ടി​ക്ക് മു​ന്നി​ല്‍ പ​റ​ഞ്ഞു. അ​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും മൊ​ഴി ന​ല്‍​കി​യ ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ള്‍ സ​ത്യ​മാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യം എ​സ്‌​ഐ​ടി തീ​രു​മാ​നി​ക്ക​ട്ടെ. അ​ത് സ​ത്യ​മാ​ണെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. കൈ​മാ​റി​യ​ത് തെ​ളി​വു​ക​ള​ല്ല വി​വ​ര​ങ്ങ​ളാ​ണ്. ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

കാ​ന​ത്തി​ൽ ജ​മീ​ല മി​ക​ച്ച ജ​ന​നേ​താ​വ്: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. മി​ക​ച്ച ജ​ന​നേ​താ​വും നി​യ​മ​സ​ഭാ സാ​മാ​ജി​ക​യു​മാ​യി​രു​ന്നു.

കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ നി​ര്യാ​ണം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാന​ഷ്ട​മാ​ണ്. ത​ല​ക്കൊ​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ചേ​ള​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​ർ​ബു​ദ ബാ​ധി​ത​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ജ​മീ​ല​യെ ശ​നി​യാ​ഴ്ച‌​യാ​ണ് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ത്രി 8.40 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

 

 

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് എ​ട്ടു​കോ​ടി ചെ​ല​വ്: ഇ​തെ​ന്ത് വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മോ? - ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ചെ​ല​വാ​യി എ​ന്നു പ​റ​യു​ന്ന എ​ട്ടു​കോ​ടി രൂ​പ ക​മ്മി​ഷ​ന്‍ കൂ​ടി ചേ​ര്‍​ത്ത തു​ക​യാ​ണെ​ന്നും ചെ​ല​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തുവി​ട​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിംഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​ത്തി​യ ഒ​റ്റ ദി​വ​സ​ത്തെ ഒ​രു പ​രി​പാ​ടി​ക്ക് എ​ട്ടു​കോ​ടി രൂ​പ ചെ​ല​വാ​യ​തി​ന്‍റെ ലോ​ജി​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണം. ഇ​ത്ര ഭീ​മ​മാ​യ തു​ക ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ഇ​ത് വെ​ള്ള​രി​ക്ക പ​ട്ട​ണ​മാ​ണോ? ഏ​തൊ​ക്കെ ഇ​ന​ത്തി​ലാ​ണ് ഈ ​പ​റ​യു​ന്ന എ്ട്ടു ​കോ​ടി ചി​ല​വാ​യ​ത് എ​ന്ന​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​നാ​ണ്. ഇ​ത് അ​ടി​മു​ടി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രാ​ണെന്നും ചെന്നിത്തല ആരോപിച്ചു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വ് സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് എ​ത്ര തു​ക കി​ട്ടി എ​ന്നും ഏ​തൊ​ക്കെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. ഇ​തു​വ​രെ നാ​ലു കോ​ടി​യോ​ളം രൂ​പ പ​ദ്ധ​തി​ന​ട​ത്തി​പ്പി​ന്‍റെ ബി​ല്‍ ഇ​ന​ത്തി​ല്‍ മാ​റി​യ​താ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ഇ​തെ​ല്ലാം പോ​യി​രി​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​ര്‍​ക്കി​ങ് ഫ​ണ്ടി​ല്‍ നി​ന്നാ​ണ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഈ ​തു​ക ചി​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ണ് ഈ ​പൊ​ളി​ഞ്ഞു​പോ​യ പ​രി​പാ​ടി​ക്ക് എ​ട്ടു കോ​ടി ന​ല്‍​കു​ന്ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍?

കോ​ട്ട​യ​ത്തെ​യും കു​മ​ര​ക​ത്തെ​യും ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ള്‍​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ഫ​ണ്ടി​ല്‍ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ഈ ​ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച വി​വി​ഐ​പി അ​തി​ഥി​ക​ള്‍? അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പു​റ​ത്തു വി​ട​ണം.

വി​ദേ​ശ​ത്തു നി​ന്നും വ​ന്‍​തോ​തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ അ​വി​ടെ നി​ന്നും കാ​ര്യ​മാ​യി ആ​രും എ​ത്തി​യി​ല്ല. നാ​ലാ​യാ​രം അ​തി​ഥി​ക​ള്‍​ക്കു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം വെ​ട്ടി​മൂ​ടേ​ണ്ടി വ​ന്നു.

കാ​ര്യ​മാ​യി ആ​രും പ​ങ്കെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞ ക​സേ​ര​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ ഈ ​ഒ​റ്റ ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ട്ടു​കോ​ടി രൂ​പ​യു​ടെ ചി​ല​വ് വ​ന്ന​തെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യേ പ​റ്റു. ഇ​തി​ല്‍ ക​മ്മി​ഷ​ന്‍ പ​റ്റി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു വി​ട​ണം.

ദേ​വ​സ്വം ബോ​ര്‍​ഡ് ക​റ​വ​പ്പ​ശു​വ​ല്ല. വി​ശ്വാ​സി​ക​ളു​ടെ കാ​ണി​ക്ക​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​രു​മാ​നം. അ​തിന്‍റെ എ​ല്ലാ ഫ​ണ്ടി​ലും ക​യ്യി​ട്ടു വാ​രാ​ന്‍ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

രാ​ഹു​ലി​നെ കൈ​വി​ട്ട് ചെ​ന്നി​ത്ത​ല​യും; രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു പി​ന്നാ​ലെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കൈ​വി​ട്ട് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. രാ​ഹു​ലി​നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ ചെ​ന്നി​ത്ത​ല എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫി​നെ​യും അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്ന രാ​ഹു​ലി​ന്‍റെ ശ​ബ്ദ​രേ​ഖ ഗു​രു​ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​നി​യും രാ​ഹു​ലി​നെ സം​ര​ക്ഷി​ച്ചാ​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വി.​ഡി. സ​തീ​ശ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ലി​നെ​തി​രേ ഇ​നി​യും പ​രാ​തി​ക​ള്‍ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ജി​വ​യ്ക്കാ​ത്ത പ​ക്ഷം, വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ല്‍ മ​തി; പി.​ജെ.​കു​ര്യ​നെ ന്യാ​യീ​ക​രി​ച്ച് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രേ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പി.​ജെ.​കു​ര്യ​ന്‍ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി.​ജെ.​കു​ര്യ​ന്‍റെ വാ​ക്കു​ക​ള്‍ മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഉ​പ​ദേ​ശ​മാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

പി.​ജെ.​കു​ര്യ​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ കു​റ്റ​പ്പെ​ടു​ത്ത​ല​ല്ല, കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കേ​ണ്ട​തു​ണ്ട് എ​ന്ന ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലാ​ണ്. സ​ദു​ദ്ദേ​ശ്യ​പ​ര​മാ​യ വാ​ക്കു​ക​ളാ​യാ​ണ് അ​തി​നെ കാ​ണു​ന്ന​ത്.

അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും. തെ​റ്റു​ണ്ടെ​ങ്കി​ല്‍ തി​രു​ത്തും. കേ​ര​ള​ത്തി​ല്‍ ഭ​ര​ണ സം​വി​ധാ​നം ത​ക​ര്‍​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​ന് എ​തി​രെ എ​ത്ര സ​മ​രം ചെ​യ്താ​ലും പോ​രെ​ന്ന് തോ​ന്നും ഇ​ക്കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ പി.​ജെ.​കു​ര്യ​ന് എ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചും എ​സ്എ​ഫ്ഐ​യെ പു​ക​ഴ്ത്തി​യു​മു​ള്ള പി.​ജെ.​കു​ര്യ​ന്‍റെ പ​രാ​മ​ർ​ശം. സ​ർ​വ​ക​ലാ​ശാ​ല സ​മ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ എ​സ്എ​ഫ്ഐ ക്ഷു​ഭി​ത യൗ​വ​ന​ത്തെ കൂ​ടെ നി​ർ​ത്തു​ന്നു​വെ​ന്ന് കു​ര്യ​ൻ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ടി​വി​യി​ൽ കാ​ണാ​മെ​ന്നും ഒ​രു മ​ണ്ഡ​ല​ത്തി​ൽ നേ​രി​ട്ടി​റ​ങ്ങി 25 ചെ​റു​പ്പ​ക്കാ​രെ കൂ​ട്ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കാ​ര്യ​മി​ല്ലെ​ന്നും കു​ര്യ​ൻ വി​മ​ർ​ശി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ൾ​പ്പെ​ടെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

District News

പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ത്ര​മാ​ത്രം വെ​റു​പ്പു സ​ന്പാ​ദി​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. കേ​ര​ളം രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ട​തു​ഭ​ര​ണ​ത്തി​ന് 10 മാ​സ​ത്തി​ന​കം അ​ന്ത്യ​മാ​കും. ച​രി​ത്ര​ത്തി​ലെ കൊ​ടി​യ അ​ഴി​മ​തി​യു​ടെ​യും കൊ​ള്ള​യു​ടെ​യും ക​ഥ​ക​ളാ​ണ് ഭ​ര​ണ​ത്തി​ൽ പു​റ​ത്തു വ​രു​ന്ന​ത്. എ​ന്ത് വൃ​ത്തി​കേ​ടും കാ​ണി​ക്കാ​മെ​ന്ന ധാ​ർ​ഷ്ട്യ​മാ​ണ് സ​ർ​ക്കാ​രി​ന്. തു​ട​ർ ഭ​ര​ണ​ത്തി​ന്‍റെ കെ​ടു​തി​ക​ളും പീ​ഡ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​ർ ഏ​റ്റു​വാ​ങ്ങു​ന്നു.

ശ​ന്പ​ള പ​രി​ഷ്ക​ര​ണ സ​മ​യം ക​ഴി​ഞ്ഞി​ട്ട് ഒ​രു കൊ​ല്ല​മാ​യി. എ​ന്നി​ട്ടും ശ​ന്പ​ള ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്നി​ല്ല. ഇ​ട​തു​മു​ന്ന​ണി ആ​യ​തു കൊ​ണ്ട് ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ഉ​റ​പ്പി​ല്ല. എ​ന്ന് ക​മ്മീ​ഷ​നെ വ​യ്ക്കു​മെ​ന്ന നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ച​തി​നു മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, കെ.​പി. പു​രു​ഷോ​ത്ത​മ​ൻ, കെ.​എം അ​നി​ൽ കു​മാ​ർ, എ. ​സു​ധീ​ർ, എ​ൻ.​ സു​രേ​ഷ്കു​മാ​ർ, എ​ൻ.​റീ​ജ, സ്മി​ത അ​ല​ക്സ്, എം. ​റി​യാ​സ്, ജി.​എ​സ്. കീ​ർ​ത്തി​നാ​ഥ്, എം.​ജി. രാ​ജേ​ഷ്, ജി. ​രാ​ജേ​ഷ് കു​മാ​ർ, വി.​എ​സ് അ​ജ​യ​കു​മാ​ർ, മീ​ര സു​രേ​ഷ്, ജ്യോ​തി​കൃ​ഷ്ണ, സു​നി​ത എ​സ്. ജോ​ർ​ജ്, സു​ശി​ൽ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up